SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.09 AM IST

സ്‌കൂൾ സിലബസ് പരിഷ്കരിക്കും, സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ അഞ്ച് ദിവസത്തിനകമെന്ന് മന്ത്രി വി.ശിവൻകുട്ടി

school

ആലപ്പുഴ: സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുന്നതിന് പുതിയ കരിക്കുലം കമ്മിറ്റി രൂപീകരിക്കുമെന്നും, തൊഴിലധിഷ്ഠിതമായ സിലബസിൽ സാമൂഹ്യ വിഷയങ്ങൾക്കും കായികയിനങ്ങൾക്കും പ്രധാന്യം നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്‌കൂളുകൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ അഞ്ച് ദിവസത്തിനകം പ്രഖ്യാപിക്കും. കരട് വിജ്ഞാപനം പുറത്തിറക്കി. പൊതുജനങ്ങൾക്കും രക്ഷാകർത്താക്കൾക്കും പി.ടി.എ,യുവജന യോഗങ്ങളിലൂടെ അഭിപ്രായം അറിയിക്കാം.

കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും.

ഉച്ച വരെ ഷിഫ്റ്റടിസ്ഥാനത്തിൽ,ഒരാഴ്ച ഒരു ബാച്ച് എന്നിങ്ങനെ നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. ജില്ലാതലത്തിലും സ്‌കൂൾ തലത്തിലും യോഗങ്ങൾ വിളിക്കും. ഒരു ബഞ്ചിൽ രണ്ട് കുട്ടികളെ മാത്രം ഇരുത്തും. 10 മുതൽ 20 വരെ കുട്ടികളെ ബാച്ചുകളായി തരംതിരിച്ച് ഒരദ്ധ്യാപകന് ചുമതല നൽകും.ക്രമീകരണങ്ങൾ സംബന്ധിച്ച് ഗതാഗത, തദ്ദേശഭരണ വകുപ്പുകളുമായി ചർച്ച നടത്തും.

ക്ളാസിൽ

 യൂണിഫോം നിർബന്ധമല്ല

 ഭിന്നശേഷിക്കാൻ ആദ്യഘട്ടത്തിൽ എത്തേണ്ട

 ഓൺലൈൻ ക്ലാസുകൾ തുടരും,

 വിക്ടേഴ്സിനൊപ്പം പുതിയ ചാനൽ ആരംഭിക്കും

ഭക്ഷണം

 ഉച്ചഭക്ഷണ വിതരണമില്ല. പകരം അലവൻസ്

 സ്‌കൂളിനടുത്തുള്ള ബേക്കറികളിൽ കയറരുത്

 സ്കൂളിലിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല

ആരോഗ്യസുരക്ഷ

 ഊഷ്മാവും ഓക്‌സിജൻ അളവും ദിവസേന പരിശോധിക്കും

 സ്കൂൾ ജീവനക്കാർക്ക് വാക്സിൻ ഉറപ്പാക്കും

 ക്ലാസ് മുറികൾക്ക് മുന്നിൽ സോപ്പും വെള്ളവും

 സ്കൂൾ തുറക്കുംമുമ്പ് ശുചീകരണ യജ്ഞം

 വൈകിട്ട് ക്ലാസ് മുറികൾ അണുവിമുക്തമാക്കും

 അടിയന്തരഘട്ടം നേരിടാനുള്ള സംവിധാനം സ്കൂളുകൾ ഒരുക്കണം

യാത്ര

 ഓട്ടോറിക്ഷയിൽ ഒരു സമയം രണ്ട് കുട്ടികൾ

 സ്‌കൂൾ ബസുകൾ കൂടുതൽ ട്രിപ്പ് നടത്തണം

'കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് മുന്നിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ക്രമീകരിക്കും. പകുതി നിരക്കിൽ സർവീസ് നടത്തുന്നതിനെക്കുറിച്ച് ഗതാഗതമന്ത്രിയുമായി ചർച്ച നടത്തും. '.

-മന്ത്രി വി.ശിവൻകുട്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOLS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.