കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൾഖാദർ മൗലവി (79) അന്തരിച്ചു. ഇന്നലെ ജുമുഅ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീണ മൗലവിയുടെ അന്ത്യം മൂന്നു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കബറടക്കം ഇന്ന് രാവിലെ എട്ടിന് സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ .
കണ്ണൂർ സ്പിന്നിംഗ് മിൽ, കയർഫെഡ് എന്നിവയുടെ ഡയറക്ടറും ഹാൻവീവിന്റെയും ടെക്സ്റ്റൈൽ കോർപറേഷന്റെയും ചെയർമാനുമായി പ്രവർത്തിച്ചിരുന്നു. കണ്ണൂർ ജില്ലാ കൗൺസിലിലും, ജില്ലാ പഞ്ചായത്തിലും മാടായി ഡിവിഷനെ പ്രതിനിധീകരിച്ചു. 2006 ൽ പെരിങ്ങളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970 മുതൽ 27 വർഷം അഴീക്കൽ കിഫായത്തുൽ ഇസ്ലാം മദ്രസ സ്കൂളിൽ അറബി അദ്ധ്യാപകനായിരുന്ന അദ്ദേഹം ശിഷ്യർക്കിയിൽ ഉസ്താദായാണ് അറിയപ്പെട്ടത്. ബീഫാത്തുവാണ് ഭാര്യ. റയീസ മകൾ. എസ്.എ.പി ഇസ്മായീൽ മരുമകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |