SignIn
Kerala Kaumudi Online
Thursday, 18 April 2024 9.58 PM IST

ലക്ഷദ്വീപിലെ ഹീറോ എ പി അബ്‌ദുള്ളക്കുട്ടിയെന്ന് കമന്റ്,​ അയിഷ സുൽത്താനയുടെ മറുപടി ഇങ്ങനെ

aisha-

കൊച്ചി: ലക്ഷദ്വീപിലെ ഹീറോ ബി.ജെ..പി നേതാവ് എ.പി. അബ്‌ദുള്ളക്കുട്ടിയാണെന്ന കമന്റിന് മറുപടിയുമായി അയിഷ സുൽത്താന. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിനാണ് അയിഷ സുൽത്താന മറുപടി നൽകിയത്. 'ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ താത്ത കേരളത്തില്‍ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേല്‍ ഔട്ട് ആവും' എന്നാണ് ഒരാള്‍ കമന്റ് ചെയ്തതിത്. ഇതിന് മറുപടിയായി അബ്ദുള്ളക്കുട്ടി ഹീറോയല്ല സീറോയാണെന്ന് അയിഷ കുറിച്ചു.

'ലക്ഷദ്വീപുക്കാര്‍ക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റീടെ കാര്യത്തില്‍ അവരെ വെല്ലാന്‍ ഇന്നി ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല്‍ അവര്‍ വെള്ളം കൊടുക്കും… അതാണ് അവരുടെ മനസ്സ്, പടച്ചോന്റെ മനസാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്പില്‍ അബ്ദുള്ള കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സീറോയെ ആവു… അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകളെന്നും പറഞ്ഞു നടന്ന അബ്ദുള്ള കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും… യഥാര്‍ത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റര്‍..' അയിഷ കമന്റില്‍ വ്യക്തമാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYISHA SULTANA, AP ABDULLAKUTTY, BJP, LAKSHADWEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.