SignIn
Kerala Kaumudi Online
Saturday, 20 April 2024 2.20 AM IST

പിന്നെയും മുന്നിൽക്കയറി ചെന്നൈ

ipl

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ 156/6, ചെന്നൈ 157/4

ഷാർജ : റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെതിരായ ഐ.പി.എൽ മത്സരത്തിൽ ആറുവിക്കറ്റിന് വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ ആറുവിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തപ്പോൾ ചെന്നൈ11 പന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേ വിജയത്തിലെത്തുകയായിരുന്നു.

അർദ്ധസെഞ്ച്വറികൾ നേടിയ മലയാളി താരം ദേവ്‌ദത്ത് പടിക്കലും (50 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സുമടക്കം 70 റൺസ് ) വിരാട് കൊഹ്‌ലിയും (41 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടക്കം 53 റൺസ് ) നൽകിയ തകർപ്പൻ തുടക്കം മുതലാക്കാനാകാതെയാണ് ആർ.സി.ബി 156/6ലൊതുങ്ങിയത്.

മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി റിതുരാജ് ഗെയ്ക്ക്‌വാദ് (38),ഫാഫ് ഡുപ്ളെസി(31),മൊയീൻ അലി (23),അമ്പാട്ടി റായ്ഡു(32), സുരേഷ് റെയ്ന (17*) എന്നിവർ നടത്തിയ കൂട്ടായ പരിശ്രമമാണ് വിജയത്തിലെത്തിയത്.ഈ വിജയത്തോടെ ചെന്നൈയ്ക്ക് ഒൻപത് കളികളിൽ നിന്ന് 14 പോയിന്റായി.14 പോയിന്റുതന്നെയുള്ള ഡൽഹി ക്യാപിറ്റൽസാണ് രണ്ടാം സ്ഥാനത്ത്.ആർ.സി.ബി പത്തുപോയിന്റുമായി മൂന്നാമതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.