കൊച്ചി: കൊവിഡ് പോരാട്ടത്തിന് പിന്തുണയുമായി എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് 36 ലക്ഷം രൂപ സംഭാവന നൽകി ഭീമ ജുവൽസ്. മൂന്ന് വെന്റിലേറ്ററുകൾ, ഓങ്കോളജി ഡിപ്പാർട്ട്മെന്റിന് മെഡിക്കൽ ആൻഡ് സർജിക്കൽ ഉപയോഗത്തിനുള്ള പോർട്ടബിൾ അൾട്രസൗണ്ട് സ്കാനർ, ബ്രോങ്കോസ്കോപ്പ്, ഡിഫിബ്രിലേറ്റർ എന്നീ ആവശ്യങ്ങൾക്കാണ് സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയുള്ള സംഭാവന.
ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് എന്നിവരിൽ നിന്ന് ടി.ജെ. വിനോദ് എം.എൽ.എ., ഹോസ്പിറ്റൽ പ്രസിഡന്റ് എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ, ഡയറക്ടർമാരായ ജെബി മേത്തർ, അഗസ്റ്റിൻ സിറിൾ, ഇക്ബാൽ വലിയവീട്ടിൽ, പി.വി. അഷ്റഫ്, സി.പി.ആർ. ബാബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്. സച്ചിതാനന്ദ കമ്മത്ത് എന്നിവർ തുക ഏറ്റുവാങ്ങി.
പരിചരണസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള സഹായമാണ് ലഭ്യമാക്കുന്നതെന്ന് ബി. ബിന്ദുമാധവ് പറഞ്ഞു. കൊവിഡ് പോരാട്ടത്തിനായി കഴിയുംവിധം സഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |