SignIn
Kerala Kaumudi Online
Friday, 29 March 2024 3.15 PM IST

ബോബ് വേൾഡ് ആപ്പുമായി ബാങ്ക് ഒഫ് ബറോഡ

bob-world

കൊച്ചി: 95 ശതമാനം ഉപഭോക്തൃസേവനങ്ങളും വീട്ടിലിരുന്ന് സാദ്ധ്യമാകുന്ന അതിനൂതന ഡിജിറ്റൽ ബാങ്കിംഗ് സംവിധാനമായ 'ബോബ് വേൾഡ്" മൊബൈൽ ആപ്ളിക്കേഷനുമായി ബാങ്ക് ഒഫ് ബറോഡ. സേവ്, ഇൻവെസ്‌റ്റ്, ബോറോ, ഷോപ്പ് എന്നീ നാല് വിഭാഗങ്ങളിലായി 220ലേറെ സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭിക്കുന്നുവെന്നതാണ് ബോബ് വേൾഡ് ആപ്പിന്റെ സവിശേഷതയെന്ന് ബാങ്ക് ഒഫ് ബറോഡ എറണാകുളം സോണൽ ഹെഡ് കെ. വെങ്കടേശൻ പറഞ്ഞു.

10 മിനുട്ടിനകം ഡിജിറ്റൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനും വിർച്വൽ ഡെബിറ്റ് കാർഡ് നേടാനും ആപ്പുവഴി കഴിയും. ഡിജിറ്റൽ ഒൺലി അക്കൗണ്ടുകളിൽ ഉപഭോക്താക്കൾക്കായി സൗജന്യ ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുണ്ട്. ഓൺലൈനായി മൈക്രോ/മിനി പേഴ്‌സണൽ ലോണിന് അപേക്ഷിക്കാം. സാംക്‌ഷൻ തുക ഉടനടി അക്കൗണ്ടിൽ ലഭിക്കും. ഷോപ്പ് ആൻഡ് പേ സംവിധാനം വഴി ഹോട്ടൽ/ബസ്/ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം.

ഷോപ്പ് ആൻഡ് പേയിൽ ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയവയിലെ വില താരതമ്യം ചെയ്യാനുള്ള സൗകര്യമുണ്ട്. ഓൺലൈനായി ക്രെഡിറ്റ് സ്‌കോർ ചെക്ക് ചെയ്യാം. ഇൻവെസ്‌റ്റ്‌മെന്റ് സർവീസസ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതുവഴി ഇൻഷ്വറൻസ്, മ്യൂച്വൽഫണ്ട് എന്നിവ സ്വന്തമായി ചെയ്യാനുള്ള സൗകര്യമുണ്ട്. ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ലോയാൽറ്റി പോയിന്റ്‌സ്, റിവാർഡ്സ് എന്നിവയുമുണ്ട്.

പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ബോബ് വേൾഡ് ആപ്പ് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BANK OF BARODA, BOB WORLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.