മോസ്കോ : റഷ്യൻ വിമാനം തകർന്ന് വീണ് ആറ് പേർ കൊല്ലപ്പെട്ടു. റഷ്യയിലെ ഖബാറോവ്സ്ക് നഗരത്തിലാണ് ആന്റണോവ് എ.എൻ 26 വിമാനം തകർന്ന് വീണത്. ബുധനാഴ്ച വൈകിട്ട് ആന്റണോവ് എ.എൻ 26 വിമാനവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം തകർന്ന് വീണതായി കണ്ടെത്തിയത്. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരും കൊല്ലപ്പെട്ടു. വിമാനത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെയായി റഷ്യൻ വിമാനാപകടങ്ങൾ പതിവായത് ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |