SignIn
Kerala Kaumudi Online
Thursday, 25 April 2024 9.16 PM IST

’വീകം' ടൈറ്റിൽ പോസ്റ്റർ പുറത്ത്

veekam

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും ചെയ്യുന്ന ത്രില്ലർ ചിത്രമാണ് "വീകം" ടൈറ്റിൽ പോസ്റ്റർ പുറത്ത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ ഓദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്. സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്‌ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കാമറ: ധനേഷ് രവീന്ദ്രനാഥ്‌, എഡിറ്റിംഗ്: ഹരീഷ് മോഹൻ, സംഗീതം: വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം: പ്രദീപ്‌. എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ: ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: ഷാജി പുൽപള്ളി, ഫിനാൻസ് കൺട്രോളർ: അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ: മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്: സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ.പി. രാജ്, മീഡിയ ഡിസൈൻ: പ്രമേഷ് പ്രഭാകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEEKAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.