SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 AM IST

പ്രോസ്റ്റേറ്റ് കാൻസർ : രോഗനിർണയത്തിന് പുത്തൻ ഉപാധി

cancer

പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കുന്നതിനും അതിന്റെ തീവ്രത അളക്കുന്നതിനും സഹായിക്കുന്ന ഏറ്റവും നൂതനമായ രോഗനിർണയ ഉപാധിയാണ് 68 ജിഎ പി.എസ്.എം.എ പി.ഇ.ടി / സിടി സ്കാൻ. പുരുഷന്മാരിലെ ഏറ്റവും സാധാരണയായി കാണുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. ടാർജറ്റഡ് പ്രോസ്റ്റേറ്റ് ബയോപ്‌സി പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കുന്നതിന് സാധാ‌രണയുള്ള ടി.ആർ.വി.എസ് ബയോപ്‌സിയേക്കാൾ സഹായകരമാണ്. എം.ആർ.ഐ ടി.ആർ.യു.എസ് ഫ്യൂഷൻ ബയോപ്സിയും പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിന് വളരെയേറെ സഹായകരമാണ്. 28ശതമാനം കാൻസറുകൾ സാധാരണ ഉപയോഗത്തിലുള്ള മൾട്ടി പാരാമെട്രിക് എം.ആർ.ഐ പരിശോധനയിൽ കണ്ടുപിടിക്കപ്പെടാറില്ല.

പി.എസ്.എം.എ പ്രോസ്റ്റേറ്റ് കാൻസറിൽ കൂടുതലായി കാണപ്പെടുന്ന ട്യൂമർ മാർക്കറാണ്. പി.എസ്.എം.എ പെറ്റ് ഗൈഡഡ് ബയോപ്സി ഉപയോഗിക്കുകയാണെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കാനുള്ള സാദ്ധ്യത വളരെ കൂടും. നേരത്തെ ബയോപ്സിയിൽ കണ്ടുപിടിക്കാത്ത കാൻസറുകൾ പി.എസ്.എം.എ പെറ്റ് - ടി.ആർ.യു.എസ് ഫ്യൂഷൻ ബയോപ്സി എന്ന അതിനൂതന സാങ്കേതികവിദ്യകൊണ്ട് കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും.

ഉയർന്ന പി.എസ്.എയുള്ള ചില രോഗികളിൽ പ്രോസ്റ്റേറ്റ് ബയോപ്സി തുടർച്ചയായി ചെയ്താലും കാൻസർ കണ്ടുപിടിക്കാൻ കഴിയാത്ത അവസരങ്ങളുണ്ടാകാം. ഇത്തരം രോഗികളിൽ പി.എസ്.എം.എ പെറ്റ് - ടി.ആർ.യു.എസ് ഫ്യൂഷൻ ബയോപ്സി പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കാൻ സഹായകരമാകും.

പി.എസ്.എം.എ പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ കാൻസറില്ലാത്ത ആൾക്കാരെക്കാൾ ആയിരം മടങ്ങ് കൂടുതലായിരിക്കും. തീവ്രസ്വഭാവമുള്ള പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ വളരെ ഉയർന്ന പി.എസ്.എ, പാതോളജിയിൽ മോശപ്പെട്ട റിസൽട്ട്, പി.എസ്.എം.എയിൽ ഉയർന്ന നിരക്ക് മുതലായവ കാണാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാൻസറിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ 68 ജിഎ പി.എസ്.എം.എ പി.ഇ.ടി സ്കാനിന് കഴിയും. മാത്രമല്ല, ശരീരം മൊത്തമായുള്ള പരിശോധനയിൽ പി.എസ്.എം.എ പി.ഇ.ടി സ്കാനിന് പ്രോസ്റ്റേറ്റിന് വെളിയിലേക്ക് വ്യാപിച്ച കാൻസർ കണ്ടുപിടിക്കുന്നതിന് സാധിക്കുന്നു. ഇത് രോഗിയുടെ ചികിത്സാനിർണയത്തിന് സമയം കളയാതെ തന്നെ തീരുമാനമെടുക്കാൻ സഹായിക്കുന്നു. പി.എസ്.എം.എ പോലുള്ള പുതിയ ബയോ മാർക്കറുകൾ പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിനും എത്രത്തോളം അത് വ്യാപിച്ചിട്ടുണ്ടെന്ന് ഇമേജ് ചെയ്യുന്നതിനും ഭാവിയിൽ വലിയ സഹായകരമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, PROSTATE CANCER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.