SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.33 PM IST

DREAMS COME TRUE

mamtha


കഴിഞ്ഞ പത്തുവർഷമായി മംമ്ത ഒരാളെ പ്രണയിക്കുകയും അയാൾക്കായി കാത്തിരിക്കുകയുമായിരുന്നു. ഇത് കേട്ടാൽ മലയാളികൾ ഒന്ന് ഞെട്ടും. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട അഭി​നേത്രി​ കഴിഞ്ഞ പത്തുവർഷമായി കാത്തിരിക്കുന്നത് ജർമ്മൻ സൂപ്പർ കാർ നിർമാതാക്കളായ പോർഷെയുടെ സ്‌പോർട്‌സ് കാറായ 911 കരേര എസ് മോഡൽ (Porsche 911 Carrera S )എന്ന വാഹനമാണ്. വാഹനപ്രേമമുള്ള നടന്മാർ ഉണ്ടങ്കിലും നടിമാർ കുറവാണ്. ഇത് വെറുമൊരു കാർ അല്ല പതിറ്റാണ്ടായി ഞാൻ കാത്തിരിക്കുന്ന തന്റെ ഡ്രീം കാറാണെന്ന് മംമ്ത പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഗ്യാരേജിലെ പുതിയ അതിഥിയെ തന്റെ പ്രിയപ്പെട്ട ആരാധകർക്കായി അഭി​നേത്രി​ പരിചയപ്പെടുത്തി.ഇതൊരു ആഡംബര കാർ അല്ല മറിച്ച് ഒരു സ്‌പോർട്‌സ് കാർ ആണെന്നുള്ളത്‌കൊണ്ട് തന്നെ അഭി​നേത്രി​യുടെ വാഹന പ്രേമം മനസിലാക്കാൻ കഴിയും.


പോർഷെയുടെ സ്‌പോർട്‌സ് കാറായ 911 കരേര എസ് മോഡലിന് ഏകദേശം 1.84 കോടി രൂപയാണ് എക്‌സ്‌ഷോറും വില. കൊച്ചിയിലെ പോർഷെ ഡീലറിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. എന്റെ പ്രിയപ്പെട്ട സൂര്യ പ്രകാശമേ നിങ്ങൾക്കായി ഞാൻ പതിറ്റാണ്ടായി കാത്തിരിക്കുന്നുവെന്ന അടിക്കുറിപ്പും ആരാധകർ ഇതിനോടകം ഏറ്റെടുത്തു. എന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നുവെന്നും അഭി​നേത്രി​ കൂട്ടിച്ചേർത്തു.

ഈ സ്‌പോർട്‌സ് കാറിന്റെ ഡിസൈൻ ശൈലി കൊണ്ടും സ്റ്റൈലും കൊണ്ടും ഈ വാഹനത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത ഒരു ഭംഗിയാണ്. സ്‌പോർട്ടി ഭാവവും മികച്ച പെർഫോമെൻസുമാണ് 911 കരേര എസിന്റെ മറ്റൊരു ഹൈലൈറ്റ്. നീളമേറിയ മുൻഭാഗവും സ്റ്റൈലിഷായ ഹെഡ്‌ലൈറ്റുമാണ് ഈ കാറിന്റെ മുഖഭാവത്തെ കൂടുതൽ സുന്ദരമാക്കുന്നത്. റിയൽ സ്‌ക്രീനും ബ്ലാക്ക് ടെയിൽ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയർ സ്‌പോയിലറും എൽ .ഇ.ഡി ടെയിൽ ലൈറ്റും എക്‌സ്‌ഹോസ്റ്റുമാണ് പിൻവശത്തെ മനോഹരമാക്കുന്നത്.

സുരക്ഷിതമായി നമുക്ക് ഈ വാഹനം ഓടിക്കുന്നതിനായുള്ള ഡ്രൈവർ അസിസ്റ്റൻഡ്‌സ് സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. 3.0 ലിറ്റർ ആർ സിലിണ്ടർ എൻജിനും മുള്ള 911 കരേര എസിന് 2981 സിസിയിൽ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എൻ .എം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാൻസ്മിഷൻ. 3.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 306 കിലോമീറ്ററാണ്.

രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഭ്രമമാണ് മംമ്തയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMTHA MOHANDAS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.