പ്രണവ് മോഹൻലാലിനോട് താര പുത്രനെന്നതിലുപരി മലയാളികൾക്ക് ഇഷ്ടമാണ്. താര ജാടയില്ലാതെ പ്രണവ് നടത്തുന്ന യാത്രകളുടെ വിഡിയോകളെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ കടലിൽ നിന്ന് ഒരു തെരുവ് നായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നടുക്കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് കാത്തുനിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിക്കുന്നു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിടുന്നു. പ്രണവ് റിയൽ ലൈഫ് നരനെന്ന് ആരാധകർ ഈ വീഡിയോയ്ക്കടിയിൽ കമന്റ് ചെയ്യുന്നു. നിമിഷനേരം കൊണ്ടാണ് വീഡിയോ ട്രെൻഡിങ്ങായത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |