മാസങ്ങളായി അടഞ്ഞ് കിടക്കുന്ന കേരളത്തിലെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. പൂജാ അവധിക്കാലം മുതൽ തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിക്കുമെന്നായിരുന്നു സിനിമ മേഖലയുടെ പ്രതീക്ഷ. ഇതനുസരിച്ച് പൂജാ അവധിക്കാലത്ത് റിലീസ് ചെയ്യാനായി ചില ചിത്രങ്ങൾ ചാർട്ട് ചെയ്യുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് നേരത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും തത്കാലം സിനിമാ തിയേറ്ററുകൾ തുറക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |