ഗ്രാമീണ പശ്ചാത്തലത്തിൽ ഒറ്റ കഥാപാത്രത്തെ മാത്രം അവതരിപ്പിച്ച് ആനുകാലിക വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് പറയുന്ന 'ഒള്ളത് പറയാം" സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
പണ്ടാരവിളയിൽ രാമൻപിള്ള മകൻ പ്രകാശൻകുട്ടിയെന്ന പ്രാട്ടിയും ശബ്ദസാന്നിദ്ധ്യമാകുന്ന കരിക്കകം കമലാസനൻ മാമനും തമ്മിലുള്ള നർമ്മസല്ലാപത്തിലൂടെയാണ് ഓരോ എപ്പിസോഡിലും വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ജയൻ ശിവൻസ് ആശയവും ആവിഷ്കാരവും ഛായാഗ്രഹണവും നിർവഹിക്കുന്ന ഒള്ളത് പറയാമിൽ പ്രാട്ടിയെ അവതരിപ്പിക്കുന്നത് സുനിൽ വിക്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |