കോഴിക്കോട്:എ.പി.ജെ.കെ.യു സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നിന്ന് മികച്ച പത്ത് എൻ.എസ്.എസ് യൂണിറ്റികളിൽ ഒന്നായി ഉള്ളിയേരി എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിനെ തിരഞ്ഞെടുത്തു. അൻവർ ഷാഹിറാണ് ( അസി.പ്രൊഫസർ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ്) മികച്ച പ്രോഗ്രാം ഓഫീസർ.ഹോം ഫോർ ഹോംലെസ് പോലെയുള്ള വ്യത്യസ്തമാർന്ന പദ്ധതികളിലൂടെയാണ് എം.ഡിറ്റ് ബഹുമതി സ്വന്തമാക്കിയത്.വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ എം.ഡിറ്റ് എൻ.എസ്.എസിലെ പ്രോഗ്രാം ഓഫീസർമാരായ അൻവർ ഷാഹിർ,അഖിൽ, വോളണ്ടിയർ സെക്രട്ടറിമാരായ ദുൽഫുക്കർ,അഭിജിത്ത്,രേഷ്മ,നിവേദിത എന്നിവർ നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |