SignIn
Kerala Kaumudi Online
Friday, 29 March 2024 3.32 PM IST

മരം കൊള്ള: അന്വേഷണത്തിന് എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് സംഘങ്ങൾ

crime-branch

തിരുവനന്തപുരം: സംരക്ഷിത മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. ഈ സംഘങ്ങളുടെ യോഗം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

14 ഡിവൈ.എസ്.പിമാരെയും 25 ഇൻസ്‌പെക്ടർമാരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത്. മലപ്പുറം ക്രൈബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി, കോട്ടയം ക്രൈബ്രാഞ്ച് എസ്.പി സാബു മാത്യു.കെ.എം, തൃശൂർ ക്രൈബ്രാഞ്ച് എസ്.പി സുദർശൻ.കെ.എസ് എന്നിവർക്കാണ് മേഖലാതലത്തിലെ മേൽനോട്ട ചുമതല. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തും. പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളിൽ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME BRANCH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.