SignIn
Kerala Kaumudi Online
Sunday, 24 October 2021 6.45 AM IST

കൊവിഡ് മരണം: കുടുംബങ്ങൾക്ക് ആനുകൂല്യമുറപ്പാക്കും-മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് ആനുകൂല്യവിതരണം സംസ്ഥാനസർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് മരണക്കണക്ക് ഒളിപ്പിക്കുന്നുവെന്ന തരത്തിലൊരു ആക്ഷേപത്തിന് സാഹചര്യമില്ല. കൊവിഡ് മരണമായി കണക്കാക്കുന്നതിന് കേന്ദ്രം നേരത്തേ നിശ്ചയിച്ച മാനദണ്ഡത്തിൽ ചില കൂട്ടിച്ചേർക്കലുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള കൂട്ടിച്ചേർക്കലുകൾ ഇവിടെയുമുണ്ടാകും. കാര്യങ്ങളെല്ലാം ഓൺലൈനിലൂടെ ഭദ്രമാക്കിയിട്ടുണ്ട്. പരാതി ഉയരുകയാണെങ്കിൽ ആ ഘട്ടത്തിലാണല്ലോ പരിശോധിക്കേണ്ടത്.

എല്ലാവർക്കും ആനുകൂല്യം പെട്ടെന്ന് കൊടുക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പിനോ സർക്കാരിനോ മടിയില്ല - മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം നിർദ്ദേശിച്ച പ്രകാരമുള്ള അമ്പതിനായിരം രൂപ തന്നെയാണിപ്പോൾ നൽകാനുദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.