SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.04 PM IST

കേരളസർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി വച്ചു

kerala-uni

തിരുവനന്തപുരം: കേരളസർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്‌സൈറ്റിൽ.

അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (എസ്.ഡി.ഇ., 2018 അഡ്മിഷൻ - റെഗുലർ & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 2 വരെ അപേക്ഷിക്കാം. എം.എ. ലിംഗ്വിസ്റ്റിക്സ് 2019 - 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2013 സ്‌കീം) (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ്), (2008 സ്‌കീം) (സപ്ലിമെന്ററി, പാർട്ട് ടൈം, മേഴ്സിചാൻസ്) സെപ്തംബർ 2020, എന്നീ പരീക്ഷകളുടെ എല്ലാ ബ്രാഞ്ചുകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഒക്‌ടോബർ 5 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എ. ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബർ 6.
സർവകലാശാലയുടെ കാര്യവട്ടം, തൈക്കാട് ഹോസ്റ്റലുകൾ ഒക്‌ടോബർ 1 മുതൽ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും.

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി (2015 സ്‌കീം - റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ്സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ്) (2020 സ്‌കീം റെഗുലർ, 2018 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. (ബി.കോം. ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് ഒഴികെ)/ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യിയു./ബി.പി.എ./ബി.എം.എസ്. സി.ബി.സി.എസ്. കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ്/ഹാൾടിക്കറ്റുമായി (ഇ.ജെ.III - മൂന്ന്) സെക്ഷനിൽ 28 മുതൽ ഒക്‌ടോബർ 6 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.

ഫയൽ അദാലത്തിലേക്ക് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പാൾമാർ, മാനേജർമാർ എന്നിവരിൽ നിന്നും പരാതികൾ ഓൺലൈനായി സ്വീകരിക്കും. ഇതിനായി www.keralauiversity.ac.inൽ പ്രത്യേക ലിങ്ക് ഓപ്പൺ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കുറ്റിച്ചലിലെ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി, ആലപ്പുഴ കരുവാറ്റയിലെ സ്‌നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി, ആലപ്പുഴ തുറവൂരിലെ ശ്രീനാരായണഗുരു മെമ്മോറിയൽ കാറ്ററിംഗ് കോളേജ് എന്നീ കോളേജുകളിൽ ഒന്നാം വർഷ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിലേക്കുളള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 1. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERELA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.