ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിൽ ഫൂട്ടറായി ചേർത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ-മെയിൽ അയയ്ക്കുമ്പോൾ അതിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടർ. ഇത്തരത്തിൽ സുപ്രീംകോടതിയിലെ ഔദ്യോഗിക ഇ-മെയിലിലിന്റെ ഫൂട്ടറിലുണ്ടായിരുന്നത് സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു
ഇത് വാർത്തയായതോടെ സുപ്രീം കോടതി ഈ ഫൂട്ടർ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. തുടർന്ന് സുപ്രീംകോടതി ഇ-മെയിൽ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോ മാറ്റിക്സ് സെന്ററാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയത്. നിലവിൽ സുപ്രീം കോടതിയുടെ ചിത്രമാണ് ഫൂട്ടറിൽ ചേർത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |