കോഴിക്കോട്: യു.പി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്ത് വർഗീയ കലാപത്തിന് ശ്രമം നടക്കുന്നതായി കെ.എൻ.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആരോപിച്ചു. അസാമിൽ കാണുന്നത് പുതിയ ഇന്ത്യയിലെ വംശവെറിയുടെ അടയാളമാണ്. നുഴഞ്ഞുകയറ്റം ആരോപിച്ചു ഒരു പ്രത്യേക വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്നത് അത്യന്തം അപകടകരമാണ്. അപരമതവിദ്വേഷം ഉണ്ടാക്കുന്ന രൂപത്തിൽ വർത്തമാനം പറയുന്നത് ആർക്കും യോജിച്ചതല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിക്കുന്ന
നിലപാടിനെ സമ്മേളനം അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |