തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. 14.54ശതമാനമാണ് ടി.പി.ആർ. 120 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 75 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15,794 പേർ സമ്പർക്കരോഗികളാണ്. 692 പേരുടെ ഉറവിടം വ്യക്തമല്ല. 110 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ.അതേസമയം 14,242 പേർ രോഗമുക്തി നേടി. സംസ്ഥാനത്തുടനീളം രോഗവ്യാപനം ശമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |