തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഗുലാബ് ചുഴലിക്കാറ്റായി ശക്തിയാർജ്ജിച്ചതിനെ തുടർന്ന് നാളെ മുതൽ കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറീസയിലെ ഭുവനേശ്വർ തീരത്ത് നിന്ന് 500 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കലിംഗപട്ടണത്തിനു സമീപത്തായി കരതൊടുമെങ്കിലും ദുർബലമായിരിക്കുമെന്നാണ് വിലയിരുത്തൽ.നിലവിൽ വേഗം മണിക്കൂറിൽ 75 കിലോമീറ്ററാണ്.
പാകിസ്ഥാൻ നിർദേശിച്ച ഗുലാബ് എന്ന പേരിന് അർത്ഥം പനിനീർ പൂവ് എന്നാണ്.
ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനത്തേക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി , ഗൾഫ് ഓഫ് മാന്നാർ എന്നീ മേഖലകളിൽ മത്സ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |