മലപ്പുറം: ജില്ലയിൽ ശനിയാഴ്ച 1,200 പേർക്കുകൂടി കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. 12.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,397 പേർ രോഗമുക്തരായി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവർ വർദ്ധിക്കുന്ന സ്ഥിതി ജില്ലയിൽ തുടരുകയാണ്. ശനിയാഴ്ച വൈറസ്ബാധിതരായവരിൽ 1,143 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 24 പേർക്ക് ഉറവിടമറിയാതെയും. 33 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിന്ന് തിരിച്ചെത്തിയവരാണ്.
48,368 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 16,005 പേർ ചികിത്സയിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 755 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 252 പേരും 88 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |