തൃശൂർ: കെ.പി. നമ്പൂതിരീസ് ആയുർവേദിക്സ് സ്ഥാപകൻ കെ.പി. നമ്പൂതിരിയുടെ 64-ാം ചരമവാർഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് കെ.പി. നമ്പൂതിരീസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ വടക്കേക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മാതൃ ശിശു ആരോഗ്യ വിഭാഗം നവീകരിച്ചു നൽകിയതിന്റെ സമർപ്പണം കെ.പി. നമ്പൂതിരീസ് മാനേജിംഗ് ഡയറക്ടർ കെ. ഭവദാസൻ നിർവഹിച്ചു.
സെന്റർ സൂപ്രണ്ട് ഡോ. അനിൽ പിഷാരടി, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നബീൽ എൻ.എം.കെ., കെ.പി. നമ്പൂതിരീസ് ഡെപ്യൂട്ടി ജനറൽ മാനേജർ വി. നാരായണനുണ്ണി, പ്രൊഡക്ഷൻ മാനേജർ എം. മുരളീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |