SignIn
Kerala Kaumudi Online
Friday, 29 March 2024 11.51 AM IST

മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ടെലിപ്രോംപ്റ്റർ നോക്കി വായിക്കും

pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വാർത്താസമ്മേളനം നടത്തുമ്പോൾ നോക്കി വായിക്കാനായി സെക്രട്ടേറിയറ്റിലെ പി.ആർ.ചേംബറിൽ ടെലിപ്രോംപ്റ്റർ സ്ഥാപിക്കുന്നു. പേപ്പർ നോക്കിയാണ് ഇത്രയും നാൾ വായിച്ചിരുന്നത്.

6,26,989 രൂപയാണ് ചെലവ്. പബ്ളിക് റിലേഷൻസ് വകുപ്പിലെ പ്രസ് റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സമർപ്പിച്ച പ്രൊപ്പാേസലിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു കോടി രൂപ വരെ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പാലിച്ച് ഉപകരണങ്ങൾ വാങ്ങാമെന്നുള്ള വ്യവസ്ഥപ്രകാരമാണ് തുക അനുവദിച്ചത്. ഈ തുക വാർത്താവിതരണ കേന്ദ്രങ്ങൾ എന്ന ശീർഷകത്തിൽ നിന്നും ചെലവഴിക്കാനാണ് പബ്ളിക് റിലേഷൻസ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്. വാർത്താസമ്മേളനം നടത്തുന്നവരുടെ മുഖം നേരെ കാണാൻ കഴിയുമെന്നതാണ് ടെലിപ്രോംപ്റ്ററിന്റെ പ്രത്യേകത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TELEPROMPTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.