SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.42 PM IST

കോട്ടയം നഗരസഭയിൽ രണ്ട് മുന്നണികളെയും ബി.ജെ.പി പിന്താങ്ങില്ല

bjp

തിരുവനന്തപുരം : കോട്ടയം നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കില്ലെന്നാണ് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ചു ബി.ജെ.പി നേമം മണ്ഡലത്തിലെ 136ാം ബൂത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിസ്വാർത്ഥരായ ആയിരക്കണക്കിന് പ്രവർത്തകരാണ് ബി.ജെ.പിയുടെ ശക്തി. ഒന്നും പ്രതീക്ഷിക്കാതെ അഹോരാത്രം പ്രയത്നിക്കുന്ന പ്രവർത്തകരുള്ളപ്പോൾ രാഷ്ട്രീയ എതിരാളികൾക്കും വ്യാജവാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കും പാർട്ടിയെ തകർക്കാനാവില്ല. മോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങളെല്ലാം ദീൻദയാലിന്റെ കാഴ്ചപ്പാടുകളാണെന്നും സുരേന്ദ്രൻ പറഞ്ഞു. തുടർന്ന് ബൂത്തിലെ നിരവധി വീടുകൾ അദ്ദേഹം സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, ബൂത്ത് പ്രസിഡന്റ് മുരുകൻ, കൗൺസിലർമാരായ ആശാനാഥ്, ശ്രീദേവി എന്നിവരുമുണ്ടായിരുന്നു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന ദീൻദയാൽ അനുസ്മരണ പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉള്ളൂർ ജംഗ്ഷനിൽ പുഷ്പാർച്ചന നടത്തി. ഒ.രാജഗോപാൽ വട്ടിയൂർക്കാവിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ, ജോർജ്കുര്യൻ, സി.കൃഷ്ണകുമാർ എന്നിവർ യഥാക്രമം ആറ്റിങ്ങലിലും നെയ്യാറ്റിൻകരയിലും കോങ്ങാടും , മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മലപ്പുറത്തും ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കണ്ണൂരിലും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി .രമേശ് കോഴിക്കോടും സംസ്ഥാന വൈസ്‌പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എറണാകുളത്തും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.