തിരുവനന്തപുരം: ചവറയിലെ നോക്കുകൂലി സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടി സ്വീകരിക്കും. വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിന്റേത്. ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് സർക്കാർ തീരുമാനം. വ്യവസായികൾക്കും സംരംഭങ്ങൾക്കും എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സി.പി.എം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധന നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |