SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 PM IST

സർ സി.പിയുടെ സഹോദരന്റെ ചെറുമകൾ നിര്യാതയായി

photo

കൊല്ലം: തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പിയുടെ സഹോദരന്റെ ചെറുമകളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയുമായിരുന്ന ആനന്ദവല്ലി അമ്മാൾ (പാട്ടിയമ്മ-91) നിര്യാതയായി. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം. രണ്ട് വർഷമായി ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11 മുതൽ ഗാന്ധിഭവനിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് മൂന്നിന് ശാന്തികവാടത്തിൽ സംസ്കരിക്കും. സർ സി.പിയുടെ മൂത്ത സഹോദരൻ ഗണപതി അയ്യരുടെ മകൾ എൽ.ചെല്ലമ്മാളിന്റെയും എസ്.എം.സുന്ദരം അയ്യരുടെയും രണ്ടാമത്തെ മകളാണ് ആനന്ദവല്ലി അമ്മാൾ. 2009 ജനുവരി 11നാണ് ഗാന്ധിഭവനിലെത്തിയത്. സഹോദരങ്ങൾ: മുത്തുലക്ഷ്മി, പരേതരായ സത്യസുബ്രഹ്മണ്യം, ഗണപതി പത്മനാഭൻ, ലക്ഷ്മി നാരായണൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.