കൊല്ലം : ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് സ്റ്റാർട്ട് ആപ്പ് എന്ന വിഷയത്തെ കുറിച്ചുള്ള ഗവേഷണത്തിനും അതിന്റെ സംഭാവനകൾക്കും ഡോ. ഡി. ചന്ദ്രബോസിന് ഇൻഡോ - ബാലി അച്ചീവേഴ്സ് പുരസ്കാരം ലഭിച്ചു. മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനമായ ഒക്ടോബർ 2ന് ഇന്ത്യ - ഇന്തോനേഷ്യ കൾച്ചറൽ ഫോറം ഇന്തോനേഷ്യയിലെ ബാലിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. മറ്റ് അനേകം ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. യു.ജി.സി ഇമെറിറ്റസ് പ്രൊഫസറും ഐ.സി.എസ്.എസ്.ആർ എമിനന്റ് സോഷ്യൽ സൈന്റിസ്റ്റുമായ ഡോ. ഡി.ചന്ദ്രബോസ് ഇരവിപുരം വാളത്തുംഗൽ കുട്ടമംഗലം കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |