ജിദ്ദ : സൗദിയിൽനിന്ന് റീ എൻട്രി വീസയിൽ നാട്ടിലെത്തി കാലാവധി തീരുന്നതിനു മുൻപ് തിരിച്ചെത്താത്തവർക്ക് 3 വർഷം പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. മറ്റു സ്പോൺസറുടെ കീഴിൽ പുതിയ വിസയിൽ പോകുന്നതിനാണു വിലക്കെന്നും നിലവിലെ സ്പോൺസറുടെ പുതിയ വിസയിൽ പോകാമെന്നും അധികൃതർ അറിയിച്ചു. റീ എൻട്രി വീസ ഓൺലൈനിൽ പുതുക്കാം. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വീസകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിനൽകിയിരുന്നു. റീഎൻട്രി വീസ, എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. റീ എൻട്രി വീസയിൽ എത്തുന്ന ആശ്രിത വിസക്കാർക്ക് ഇളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |