പയ്യന്നൂർ: എസ് ഐയ്ക്കെതിരെ പരാതി നൽകിയതിന് കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി യുവാവ്. വ്യക്തി വൈരാഗ്യം തീർക്കാൻ പോക്സോ കേസിൽ പെടുത്തിയതാണെന്നാണ് ആരോപണം. പയ്യന്നൂരിൽ കട നടത്തുന്ന ഷമീമാണ് ആരോപണം ഉന്നയിക്കുന്നത്.
വാഹന പാർക്കിങ്ങിനെ ചൊല്ലി എസ് ഐയുമായി നേരത്തെ തർക്കമുണ്ടായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. മോശം പെരുമാറ്റത്തിന് എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഷമീമിനെതിരെ എസ് ഐയുടെ ഭാര്യ പരാതി നൽകിയത്. മകളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ് പി നവനീത് ശർമ പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |