കോഴിക്കോട്: തൊണ്ടയാട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി കാർത്തിക് (22) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.തമിഴ്നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്ലാബ് ആണ് തകർന്നത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |