കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണിന് വീണ്ടും പിഴ ശിക്ഷ. ടീമിലെ മറ്റ് താരങ്ങൾക്ക് ആറ് ലക്ഷം രൂപ പിഴ അടയ്ക്കണം. കഴിഞ്ഞ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഐ പി എൽ അധികൃതർ സഞ്ജുവിന് പിഴയിട്ടിരുന്നു.
അന്ന് 12 ലക്ഷം രൂപയായിരുന്നു സഞ്ജുവിന് പിഴയിട്ടത്. ഈ സീസണിൽ വീണ്ടും സമാനമായ കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഐ പി എൽ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്യും.
'ഐ പി എൽ 14ാം സീസണിൽ രണ്ടാം തവണയാണ് രാജസ്ഥാൻ റോയൽസ് കുറഞ്ഞ ഓവർനിരക്കിന് പിടിക്കപ്പെടുന്നത്. ഐ പി എൽ നിയമപ്രകാരം ടീമിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണിൽ നിന്ന് 24 ലക്ഷം രൂപ പിഴയായി ഈടാക്കും. ടീമിലെ മറ്റ് അംഗങ്ങളിൽനിന്ന് ആറു ലക്ഷം രൂപയോ, അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുകയും ഈടാക്കും' ഐ പി എൽ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |