SignIn
Kerala Kaumudi Online
Friday, 19 April 2024 8.13 PM IST

ഹർത്താലായതിനാൽ നാളെ സർവീസ് ഇല്ലെന്ന് കെ എസ് ആർ ടി സി, ഡ്യൂട്ടിക്ക് ഹാജരാവുമെന്ന് ബി എം എസ്

ksrtc

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെ കെ എസ് ആർ ടി സി സർവീസുകൾ നടത്തില്ലെന്ന് സി എം ഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും നാളെ സാധാരണ ഗതിയിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് അറിയിപ്പിൽ പറയുന്നത്.

അവശ്യ സർവീസുകൾ വേണ്ടി വന്നാൽ അതത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായി ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ അയയ്ക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ വൈകിട്ട് ആറുമണിക്കുശേഷം ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സ്റ്റേ സർവീസുകളും ആരംഭിക്കും.

അതേസമയം, തങ്ങൾ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും നാളെ ഡ്യൂട്ടിക്ക് ഹാജരാകുമെന്നുമാണ് കെ എസ് ആർ ടി സിയിലെ പ്രധാന യൂണിയനുകളിൽ ഒന്നായ ബി എം എസ് പറയുന്നത്. എം ഡിതന്നെ പണിമുടക്കിന് അനുകൂലമായി ഉത്തരവ് ഇറക്കിയത് ശരിയായ നടപടിയല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC WILL NOT RUN SERVICES TOMORROW
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.