SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 AM IST

കോടികൾ കൊണ്ട് തുലാഭാരം നടത്താമെന്ന് പറഞ്ഞിട്ടും കോടീശ്വരനായ അറബിയുടെ   ആവശ്യം മോഡൽ തള്ളി, അറബിക്ക് ഹാലിളകിയത് ചിത്രങ്ങൾ കണ്ട്

model

സാവോപോളോ: വിവാഹം കഴിക്കാൻ തയ്യാറായാൽ കോടികൾ നൽകാം എന്ന അറബ് ഷെയ്ക്കിന്റെ ഓഫർ താൻ പുല്ലുപോലെ വലിച്ചെറിഞ്ഞെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രസീലിയൻ മോഡൽ ക്രിസ് ഗലേറ. പുരുഷന്മാരെ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് പറഞ്ഞ് തന്നെതന്നെ വിവാഹം കഴിച്ചതോടെയാണ് ക്രിസ് ഗലേറ ലോക പ്രശസ്തയായത്. വിവാഹ വേഷത്തിലുളള ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രങ്ങൾ കണ്ടതോടെയാണ് ഓഫറുമായി ഷെയ്ക്ക് എത്തിയത്. സ്വയം വിവാഹമോചനം നേടാനും തന്നെ വിവാഹം കഴിക്കാനുമായിരുന്നു ഷെയ്ക്കിന്റെ ആവശ്യം. വിവാഹം കഴിച്ചാൽ കോടികൾ നൽകാമെന്നായിരുന്നു അയാളുടെ ഓഫർ.

എന്നാൽ ഈ ഓഫർ താൻ പുല്ലുപോലെ വലിച്ചെറിഞ്ഞെന്നാണ് ക്രിസ് പറയുന്നത്. ഒന്നാമതായി പുരുഷന്മാരെ ആരെയും വിശ്വാസം ഇല്ല. പിന്നെ പണത്തിനുവേണ്ടി ഒരാളെ വിവാഹം കഴിക്കാൻ താൻ തയ്യാറല്ല എന്നായിരുന്നു ഒരു അഭിമുഖത്തിൽ ക്രിസ് പറഞ്ഞത്. ജീവിക്കാനുള്ള പണം ഞാൻ ജാേലിചെയ്ത് ഉണ്ടാക്കുന്നുണ്ട്. എന്റെ സൗന്ദര്യം കണ്ടാണ് അയാൾ പണവുമായി പുറകേ വന്നത്. പണത്തിനുവേണ്ടി കല്യാണം കഴിച്ചാൽ സൗന്ദര്യം നഷ്ടപ്പെടുമ്പോൾ അയാൾ വേണ്ടെന്നുവയ്ക്കും. അതുകൊണ്ടാണ് വിവാഹമെന്ന ഓഫർ ഞാൻ നിരസിച്ചത്. അഭിമുഖത്തിൽ ക്രിസ് പറഞ്ഞു. ഷെയ്ക്ക് മാത്രമല്ല നിരവധി പ്രമുഖരും വിവാഹാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും ക്രിസ് വെളിപ്പെടുത്തി.

കാമുകന്മാർ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം വഞ്ചിച്ചതോടെയാണ് ക്രിസ് സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പുരുഷന്മാരുടെ 'വിശ്വസ്തത' തനിക്ക് നന്നായി മനസിലായി എന്നാണ് അവർ വിവാഹത്തിന് തൊട്ടുമുമ്പ് പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARAB SHEIKH PROPOSES BRAZILIAN MODEL TO MARRY HIM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.