കണ്ണൂർ: താണയിൽ ദേശീയപാതയോരത്ത് പണിപൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറാക്കിയ ഇരുനിലകെട്ടിടത്തിൽ തീപിടിത്തം. ഗൃഹോപകരണ വിൽപനയ്ക്കായി ഇന്റീരിയർ ജോലികൾ പൂർത്തിയാക്കിയ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലെ അഞ്ച് മുറികൾ കത്തിനശിച്ചു. അപകടസമയത്ത് ആരും കെട്ടിടത്തിൽ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
തൊട്ടടുത്തുളള പൂട്ടിക്കിടന്ന കടകളിലേക്കും തീപടർന്നു. കണ്ണൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. 50ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. തീപിടുത്തമുണ്ടായ കാരണം വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |