പുതുമുഖങ്ങളായ നയനയെയും അജയിനെയും നായികാ നായകന്മാരാക്കി ജയരാജ് വിജയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സദാചാര പ്രേമകഥ ഒ.ടി.ടി റിലീസായെത്തുന്നു. ഒളിച്ചോടിയ കമിതാക്കൾക്ക്രജിസ്റ്റർ വിവാഹത്തിന് മുൻപ് ഒരുമിച്ച് ഒരുദിവസം താമസിക്കേണ്ടിവരുന്നതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഒരു സദാചാര പ്രേമകഥ പറയുന്നത്.
സന്തോഷ് കീഴാറ്റൂർ, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്, തെസ്നിഖാൻ എന്നിവരാണ് മറ്റ് താരങ്ങൾ.
അരിസ്റ്റോ സുരേഷ് രചനയും സംഗീതവും നിർവഹിച്ച ഒരു ഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ ആൻസി തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത് പൊന്നാനിയിലും പരിസരങ്ങളിലുമായാണ്. അമേരിക്കയിലെ ടെക്സാസിലും ചില രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഛായാഗ്രഹണം: സുഭേഷ്, ഭവി, ചിത്രസംയോജനം: താഹിർ ഹംസ, തിരക്കഥ: ടിറ്റോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: അൻവർ. പശ്ചാത്തലസംഗീതം: ലിവിൻ ജോഷി, കലാസംവിധാനം: ശശിധരൻ മച്ചേൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |