SignIn
Kerala Kaumudi Online
Thursday, 25 April 2024 2.30 AM IST

മഞ്ജുവാര്യർ ഡെറാഡൂണിൽ

photo

ബോളിവുഡ് ചിത്രം അമേരിക്കി പണ്ഡിറ്റ് പൂർത്തിയാക്കിയ ശേഷം മഞ്ജു വാര്യർ വെള്ളരിക്കാപട്ടണത്തിൽ അഭിനയിക്കാനാണ് ഒരുങ്ങുന്നത്

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന അമേരിക്കി പണ്ഡിറ്റിന്റെ തുടർ ചിത്രീകരണം ഡെറാഡൂണിൽ ആരംഭിച്ചു. രണ്ടാഴ്ച മുൻപാണ് മഞ്ജുവാര്യർ ഡെറാഡൂൺ ഷെഡ്യൂളിൽ ജോയിൻ ചെയ്തത് .അമേരിക്കി പണ്ഡിറ്റ് പൂർത്തിയാക്കിയശേഷം ഒക്ടോബർ 1ന് മഞ്ജു വാര്യർ മടങ്ങി വരും.തുടർന്ന് സൗബിൻ ഷാഹിറിനൊപ്പം വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. നവാഗതനായ കൽപേഷ് സംവിധാനം അമേരിക്കി പണ്ഡിറ്റിൽ മാധവനാണ് മറ്റൊരു താരം. ഭോപ്പാലിലായിരുന്നു അമേരിക്കി പണ്ഡിറ്റിന്റെ ആദ്യ ഷെഡ്യൂൾ. ലോക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. ആക്ഷേപ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വെള്ളരിക്കാപപട്ടണം ഒരുങ്ങുന്നത്. ഇത്തരമൊരു ചിത്രത്തിൽ മഞ്ജുവാര്യർ ഇതാദ്യമാണ്. ജാക്ക് ആന്റ് ജില്ലിനുശേഷം മഞ്ജു വാര്യരും സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ മഹേഷ് വെട്ടിയാർ ആണ് വെളളരിക്കാപട്ടണം സംവിധാനം ചെയ്യുന്നത്. മാദ്ധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും മഹേഷ് വെട്ടിയാറും ചേർന്നാണ് രചന. ഫുൾ ഒാൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് ഗൗതം ശങ്കറാണ് ഛായാഗ്രഹണം. എ.ആർ. റഹ്‌മാനൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നത്ത് സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയംഇരട്ട നേട്ടവുമായി ചരിത്രം കുറിക്കുകയാണ് മഞ്ജുവാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള സൈമ അവാർഡ് നേടിയാണ് ഇൗ അംഗീകാരം. പ്രതി പൂവൻകോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പിച്ചയമ്മാൾ എന്ന കഥാപാത്രത്തിലൂടെ തമിഴിലും മികച്ച നടിയായി. ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നതിനാൽ പുരസ്കാരചടങ്ങിൽ മഞ്ജുവിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. മേരി ആവാസ് സുനോ, ലളിതം സുന്ദരം, മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ,​ കയറ്റം എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. സണ്ണിവയ്‌ൻ നിർമ്മിച്ച് നിവിൻപോളി നായകനാവുന്ന പടവെട്ടിൽ മഞ്ജു അഭിനയിക്കുന്നുണ്ട്. ലോക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം.വെള്ളരിക്കപട്ടണവും പടവെട്ടും പൂർത്തിയാക്കിയശേഷം മഞ്ജു വാര്യർ ആയിഷയിൽ ജോയിൻ ചെയ്യും. ആദ്യ മലയാള- അറബിക് ചിത്രമായ ആയിഷ നവാഗതനായ അമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. പൂർണമായും ഗൾഫിൽ ചിത്രീകരിക്കുന്ന ആയിഷ മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ളീഷിലും ഏതാനും ഇതര ഭാഷകളിലും റിലീസ് ചെയ്യും.

അടുത്തവർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.