SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.27 AM IST

കണ്ണൂർ, പാലക്കയംതട്ട്

palakkayam-1

അറബിക്കടൽ മുതൽ മലയടിവാരം വരെയുള്ള കാഴ്ചയും കോടമഞ്ഞുമാണ് പാലക്കയംതട്ടിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നത്. പുകമഞ്ഞു മൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയം തട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൈതൽമലയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള പാലക്കയംതട്ട് സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ്. പുലർച്ചെ അഞ്ചു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 45 രൂപയും മൂന്ന് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 15 രൂപയുമാണ് ഫീസ്. സാഹസിക റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. എന്നാൽ നേരത്തേ ബുക്ക് ചെയ്യണം.

 എങ്ങനെ എത്താം

കണ്ണൂർ, നടുവിൽ പഞ്ചായത്തിലാണ് പാലക്കയംതട്ട്. തളിപ്പറമ്പ്‌ നടുവിൽ കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്ന് മലയിലേക്ക് ജീപ്പ് സർവീസുണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പിൽ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കിൽ മലമുകളിലെ ഡി.ടി.പി.സി ഗേറ്റുവരെ വരെ എത്താം. തളിപ്പറമ്പ് -കരുവഞ്ചാൽ- വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്ന് ജീപ്പ് സർവീസുണ്ട്. മലയോര ഹൈെവെ വഴിയും ഇവിടെയെത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.