തൊടുപുഴ: ജില്ലയിലെ 37 തദ്ദേശസ്ഥാപന വാർഡുകളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങളേർപ്പെടുത്തി. 35 പഞ്ചായത്ത് വാർഡുകളിലും കട്ടപ്പനയിലെയും തൊടുപുഴയിലെയും രണ്ട് നഗരസഭാ വാർഡുകളിലുമാണ് നിയന്ത്രണം. കഴിഞ്ഞ ഒരാഴ്ചയിലെ വീക്ക്ലി ഇൻഫെക്ഷൻ പോപ്പലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) നിരക്ക് പത്തിൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മുതൽ നിലവിൽ വന്ന ഈ നിയന്ത്രണങ്ങൾ ഒരാഴ്ച തുടരും. മറയൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് ഏറ്റവുമുയർന്ന ഡബ്ല്യു.ഐ.പി.ആർ രേഖപ്പെടുത്തിയത്- 30.56.
ലോക്ക്ഡൗണുള്ല തദ്ദേശസ്ഥാപന വാർഡുകൾ
അടിമാലി- 3
ആലക്കോട്- 7
അറക്കുളം- 11
അയ്യപ്പൻകോവിൽ- 3,13
ഇടവെട്ടി- 3, 7, 8, 9, 13
കാഞ്ചിയാർ- 5, 16
കരിമണ്ണൂർ- 4, 5, 7, 9, 10
കരിങ്കുന്നം- 5, 6, 11
കോടിക്കുളം- 4, 6
കൊക്കയാർ- 10
കൊന്നത്തടി- 3
കുമാരമംഗലം- 7,10
മറയൂർ- 4
മുട്ടം- 10
നെടുങ്കണ്ടം- 15
പാമ്പാടുംപാറ- 12
പീരുമേട്- 14
പുറപ്പുഴ- 1
ഉടുമ്പന്നൂർ- 14
വണ്ണപ്പുറം- 8
വെള്ളത്തൂവൽ- 15
നഗരസഭ
കട്ടപ്പന- 32
തൊടുപുഴ- 24
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |