കൊല്ലത്തെ കുറ്റാലമെന്നാണ് അഞ്ചൽ ഓലിയരിക് വെള്ളച്ചാട്ടത്തെ എന്നറിയപ്പെടുന്നത്. പാലരുവിക്കും കുറ്റാലത്തിനും സമാനമായ വെള്ളച്ചാട്ടം. ഉയരം 120 മീറ്റർ. മൂന്ന് തട്ടുകളിലൂടെ വെള്ളം നുരഞ്ഞ് താഴേക്ക് പതിക്കുന്നത് മനോഹരമായ കാഴ്ച. മൂന്ന് തട്ടുകളിൽ നിന്നും കുളിച്ച് ഉല്ലസിക്കാം. പ്രസിദ്ധ തോട്ടമായ ഓയിൽപാമിൽ നിന്ന് ഒഴുകിയെത്തുന്ന അയിലറത്തോടാണ് കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വെള്ളച്ചാട്ടമായത്. ഓലിയരുക് വെള്ളച്ചാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
ആർച്ചൽ എന്ന കാർഷിക് ഗ്രാമത്തിലെ വിശാലമായ വയലരികിലൂടെയാണ് ഓലിയരികിലേക്കുള്ള യാത്ര. രണ്ട് വർഷം മുൻപ് വരെ ആരും ഇവിടേക്ക് എത്തിയിരുന്നില്ല. വയൽക്കരയിലൂടെ നട വരമ്പ് മാത്രമായിരുന്നു വെള്ളച്ചാട്ടത്തിലേക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ ഏഴ് മീറ്റർ വീതിയിൽ റോഡുണ്ട്. വെള്ളച്ചാട്ടത്തിൽ ഉല്ലസിച്ച ശേഷം ഓയിൽ പാമിന്റെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പന്തോട്ടം വഴി തെന്മലയിലേക്ക് പോകാം
എങ്ങനെ എത്താം
കൊല്ലത്ത് നിന്ന് കൊട്ടാരക്കര അഞ്ചൽ വഴി മാവിള ആർച്ചലിലെത്താം. തിരുവനന്തപുരത്ത് നിന്ന് ചടയമംഗലം, ആയൂർ, അഞ്ചൽ വഴി മാവിള, ആർച്ചലിലേക്ക് പോകാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |