SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.19 PM IST

കാസർകോട്, പൊസഡിഗുംബെ

bottam-vellachattam

വടക്കേ അതിർത്തിയിലെ മഞ്ഞ് വീഴുന്ന മലനിരകൾ, പൊസഡിഗുംബെ. അതിരാവിലെയും വൈകുന്നേരവും പൊസഡിഗുംബെയെ മഞ്ഞ് മൂടും. സമുദ്ര നിരപ്പിൽ നിന്ന് 1509 അടി ഉയരത്തിലുള്ള പൊസഡിഗുംബെ മലനിരകൾ പൈവളികെ, പുത്തിഗെ പഞ്ചായത്തുകളിലെ ബായാർ, ബാഡൂർ, കൂടൽ, മാർക്കള വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു. കടലും മലകളും സൂര്യോദയവും അസ്തമയവും മഞ്ഞുവീഴ്ചയുമെല്ലാമാണ് പച്ചപുൽത്തകിടിയുള്ള മലമുകളിലെ കാഴ്ചകൾ. കിണറുകളും ഗുഹകളും നീരുറവകളും തീർത്ഥവാതിലുകളുമെവ്വാം പൊസഡിഗുംബെയുടെ താഴ്വാരത്തിലുണ്ട്.

219 വർഷം മുമ്പ് ബ്രിട്ടീഷുകാർ തുടക്കം കുറിച്ച ത്രികോണസമിതി സർവേയുടെ ചരിത്ര അടയാളവും ഇവിടെയുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കിയാൽ കേരളത്തിലെ മികച്ച ടൂറിസം കേന്ദ്രമായി ഇവിടം മാറുമെന്നുറപ്പ്.

 എങ്ങനെ എത്താം

കാസർകോട് ടൗണിൽ നിന്ന് ഗ്രാമവിശുദ്ധിയുടെ വശ്യഭംഗി നുകർന്ന് 30 കിലോമീറ്റർ യാത്ര. സീതാംഗോളി, പെർമുദെ, ധർമ്മത്തടുക്ക വഴി ഒരു മണിക്കൂർ പിന്നിട്ടാൽ ബായാറിൽ എത്താം. സൂചന ബോർഡോ, കൗണ്ടറോ വെള്ളം കുടിക്കാൻ കടകളോ പോലും കാണില്ല. കന്നഡയും തുളുവും സംസാരിക്കുന്ന നാട്ടുകാർ. ഒരു കിലോമീറ്റർ ചെങ്കുത്തായ വഴികൾ താണ്ടിയാൽ മലമുകളിലെ സൗന്ദര്യം പൂർണമായി ആസ്വദിക്കാം. കയറുമ്പോൾ അല്പം ശ്രദ്ധ വേണം. കാലൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.