എറണാകുളം നഗരത്തിന് നാല് കിലോമീറ്റർ മാത്രം മാറിയുള്ള സ്വപ്നഗ്രാമം, കടമക്കുടി. വിശാലമായ പൊക്കാളി പാടങ്ങളും ചെമ്മീൻകെട്ടുകളും ചെറുതും വലുതമായ ദ്വീപുകളുമാണ് പ്രധാന ആകർഷണം. ചെറുതും വലതുമായ 14 ദ്വീപുകളുൾപ്പെടുന്ന പ്രദേശമാണ് കടമക്കുടി. വിശാലമായ പാടത്തിന് നടുവിലൂടെയുള്ള റോഡും ചെറുകായലുകളും പക്ഷികളും ചീനവലകളുമെല്ലാം നാടൻ ജീവിതത്തിന്റെ നേർകാഴ്ചകളാണ്. പുലരികളുടെയും സന്ധ്യകളുടെയും ദൃശ്യഭംഗി അനിർവചനീയം.
എങ്ങനെ എത്താം
ഇടപ്പള്ളി - പറവൂർ ദേശീയപാത റൂട്ടിലെ വരാപ്പുഴയിൽ നിന്ന് ഇടത്തേക്ക് കയറി നാല് കിലോമീറ്റർ പടിഞ്ഞാറേക്ക് സഞ്ചരിക്കണം. ചെറിയ റോഡാണ്. എറണാകുളത്തെ ഒന്നാം ഗോശ്രീപാലം കഴിഞ്ഞ് കണ്ടെയ്നർ റോഡിലേക്ക് കയറി മൂന്ന് കിലോമീറ്റർ കഴിഞ്ഞാൽ പിഴയിലേക്ക് പുതിയ പാലമുണ്ട്. ഇത് തുറന്നു കഴിഞ്ഞാൽ എറണാകുളത്ത് നിന്ന് പതിനഞ്ച് മിനിറ്റുപോലും വേണ്ട കടമക്കുടിയിലേക്കെത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |