കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി, ആശാ പ്രവർത്തകരും സ്കൂൾ പാചക തൊഴിലാളികളും പണിമുടക്കി. സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് തൊഴിലാളികൾ പണിമുടക്കിയത്. പണി മുടക്കിയ തൊഴിലാളികൾ കരുനാഗപ്പള്ളി ഹെഡ് പോസ്റ്രോഫീസിന് മുൻപിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറി എ .അനിരുദ്ധൻ അദ്ധ്യക്ഷനായി. ഷിബു .എസ്. തൊടിയൂർ, എസ് .ശ്രീലത, അജിത, രാജേശ്വരി, സുജാത, ഗീതാ തമ്പി, വി ദിവാകരൻ, എസ്. രാധാകൃഷ്ണൻ, നിസാർ തുടങ്ങിയവർ സംസാരിച്ചു.മിനിമം വേതനം 26000 രൂപയാക്കുക, പെൻഷൻ പതിനായിരം രൂപ അനുവദിക്കുക, റിസ്ക് ഫണ്ട് പതിനായിരം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |