അങ്കമാലി: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ. ടി.യു) സമ്മേളനം എ.പി.കുര്യൻ സ്മാരക ഹാളിൽ നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റോസി ജോസ് അദ്ധ്യക്ഷയായി. സെക്രട്ടറി പി.സി.സലോമി, ടി.വി. മേരി, എൻ.കെ.സുലോചന ,ടി.പി.ദേവസിക്കുട്ടി, കെ.വി.നോജി, റീന തോമസ്, എൻ.ടി.കുമാരി എൻ.ടി, എം.ജി. സിജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി നോജി കെ.വി(പ്രസിഡന്റ്) പി.സി.സലോമി (സെക്രട്ടറി) കെ.കെ.ലളിത (ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |