SignIn
Kerala Kaumudi Online
Tuesday, 30 November 2021 2.24 AM IST

അപ്പോൾ, ഇനി റഷ്യയിലേക്ക്, ചായക്കടയ്ക്ക് ഷോർട്ട് ബ്രേക്ക്

tea

കൊച്ചി: ഈ 71-ാം വയസി​ൽ ഭാര്യയെയും കൂട്ടി​ ചായക്കടക്കാരൻ വി​ജയന്റെ യാത്ര റഷ്യയി​ലേക്കാണ്. ഒക്ടോബർ വി​പ്ളവവാർഷി​കത്തി​ൽ പങ്കെടുക്കുന്നതി​നൊപ്പം റഷ്യൻ പ്രസി​ഡന്റ് വ്ളാദി​മി​ർ പുട്ടി​നെയും ഒന്നു കാണണം. ചി​ലപ്പോൾ സാധി​ച്ചേക്കും. അതി​നുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വി​ജയൻ.

ചെറി​യൊരു ചായക്കടയിലെ വരുമാനം കൊണ്ട് ലോകസഞ്ചാരം നടത്തി​ ലോകപ്രശസ്തരാണ് കടവന്ത്ര ഗാന്ധി​ നഗറി​ലെ കെ.ആർ.വി​ജയനും ഭാര്യ മോഹനയും (69). രണ്ട് വർഷത്തെ യാത്രാ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 21ന് ഇരുവരും റഷ്യയിലേക്ക് തി​രി​ക്കും. സെന്റ് പീറ്റേഴ്സ് ബർഗും മോസ്കോയും ഉൾപ്പെടെ സന്ദർശിച്ച് 28ന് മടങ്ങിയെത്തും.

ആരോഗ്യപ്രശ്നങ്ങളാൽ ഇനി​യൊരു യാത്ര നടക്കുമോ എന്ന സംശയത്തി​ലി​രി​ക്കെയാണ് റഷ്യാ സന്ദർശനം തരപ്പെട്ടത്. മുമ്പ് 25 രാജ്യങ്ങളി​ൽ കറങ്ങി​യ ദമ്പതി​കളുടെ
യാത്രകൾ വിദേശമാദ്ധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചൻ, അനുപംഖേർ, ശശി തരൂർ എം.പി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്പോൺസർഷിപ്പുകളുമായി പ്രോത്സാഹിപ്പിച്ചു. റഷ്യൻയാത്രയും അത്തരമൊരു സ്പോൺസർഷിപ്പാണ്. പ്രമുഖ ട്രാവൽഗ്രൂപ്പും ടൂറിസ്റ്റ് ഇൻഷ്വറൻസ് കമ്പനിയും അവരുടെ ബ്രാൻഡ് അംബാസഡർമാരായി ദമ്പതികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ആ വകയിൽ ഇനിയും കുറെ ലോകസഞ്ചാരങ്ങൾ ബാക്കി.

ചെറുപ്പം മുതൽ സഞ്ചാരപ്രിയനാണ് വിജയൻ. ഇന്ത്യയിലെ പ്രധാന പുണ്യസങ്കേതങ്ങളിലേക്കടക്കം നിരവധി യാത്രകൾ. ലോകയാത്ര തുടങ്ങിയത് 2007ൽ. വിവാഹശേഷം യാത്രയ്ക്ക് കൂട്ടായി ഭാര്യയും.

യാത്രയ്ക്ക് കരുത്തും പിന്തുണയും നൽകുന്നത് മക്കളായ ശശികല വി.പ്രഭു, ഉഷ വി.പ്രഭു, മരുമക്കളായ ജയറാം പി.പൈ, മുരളീധരപൈ എന്നിവർ.

 ആദ്യ വിദേശയാത്ര

2007ൽ സ്വാമി സന്ദീപ് ചൈതന്യയുടെ കൂടെ 18 ദിവസം നീണ്ട വിശുദ്ധനാട് സന്ദർശനം. രണ്ടുപേർക്കും കൂടി ചെലവായത് മൂന്നു ലക്ഷം. പിന്നീട് കടം വാങ്ങിയും ചിട്ടിപിടിച്ചും സ്വർണം പണയപ്പെടുത്തിയും നിരവധി യാത്രകൾ.

 ഇതുവരെ

25 രാജ്യങ്ങൾ, 75 വിമാനയാത്രകൾ. 170 തവണ തിരുപ്പതി

 ചായക്കട

കൊച്ചി കടവന്ത്ര ഗാന്ധിനഗറിലാണ് 'ശ്രീബാലാജി കോഫി​ ബാർ'. ചേർത്തല സ്വദേശിയായ കെ.ആർ.വിജയൻ എറണാകുളത്ത് എത്തിയിട്ട് 47 വർഷം. 27 വർഷം മുമ്പാണ് ചായക്കട തുടങ്ങിയത്.

''

മരണംവരെ യാത്രകൾ തുടരും. ലോകംകണ്ട് കൊതി തീർന്നിട്ടില്ല, തീരുകയുമില്ല.

-കെ.ആർ.വിജയൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TOURISM DAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.