SignIn
Kerala Kaumudi Online
Friday, 19 April 2024 11.54 AM IST

'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതി: നിയമ പരിശീലനത്തിന് തുടക്കം

1
തലപ്പിള്ളി താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച പരിശീലന പരിപാടി മജിസ്ട്രേറ്റ് ഇ.വി.റാഫേൽ ഉദ്ഘാടനം ചെയ്യുന്നു.


വടക്കാഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി സംഘടിപ്പിക്കുന്ന നിയമ പരിശീലന ക്ലാസ്സുകൾക്ക് വടക്കാഞ്ചേരിയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2 മുതൽ നവംബർ 14 വരെ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വിവിധ മേഖലകളിലെ പൊതുപ്രവർത്തകർക്കും അവശ ജനവിഭാഗങ്ങൾക്കും നിയമബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. ഇതിന്റെ ആദ്യപടിയായി തലപ്പിള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൽ അഭിഭാഷകർക്കായുള്ള തുടർ നിയമ പരിശീലനം തലപ്പിള്ളി താലൂക്ക് ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റുമായ ഇ.വി റാഫേൽ ഉദ്ഘാടനം ചെയ്തു. മുൻസിഫ് ടി.കെ അനിരുദ്ധൻ അദ്ധ്യക്ഷനായി. മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പയസ് മാത്യു 'പോക്‌സോ' നിയമത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഇ.കെ മഹേഷ്, സെക്രട്ടറി അഡ്വ. കെ.എസ് സന്ദീപ് എന്നിവർ പ്രസംഗിച്ചു.

തലപ്പിള്ളി താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച പരിശീലന പരിപാടി മജിസ്‌ട്രേറ്റ് ഇ.വി റാഫേൽ ഉദ്ഘാടനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.