തിരുവനന്തപുരം: ഇരുന്നു കഴിക്കാൻ അനുമതി നൽകിയതോടെ സംസ്ഥാനത്തെ ബാറുകൾ വീണ്ടും സജീവമായി. എന്നാൽ, ഇന്നലെ വലിയ തിരക്ക് പല ബാറുകളിലും അനുഭവപ്പെട്ടില്ല. വരുംദിവസങ്ങളിൽ സ്ഥിതി മാറുമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ. നിലവിലുള്ള സീറ്റെണ്ണത്തിന്റെ 50 ശതമാനത്തിനാണ് ഒരേസമയം പ്രവേശനാനുമതി.
രാവിലെ 11 മുതൽ വൈകുന്നേരം 9 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബിവറേജസ് ഔട്ട്ലെറ്റുകൾ രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തനസമയം രാത്രി 9 വരെ നീട്ടുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |