തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ പരക്കെ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ മഴ കൂടുമെങ്കിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ല. മദ്ധ്യ തെക്കൻ ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കൻ ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴയും ലഭിക്കും. കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് വിശാപട്ടണത്തിന് സമീപം കരതൊട്ടു. കാലവർഷം വിടവാങ്ങുന്നതിന് മുന്നോടിയായുള്ള ന്യൂനമർദ്ദങ്ങളാണ് ഇപ്പോൾ രൂപപ്പെടുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |