തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 15,951 പേർ കൂടി കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484സാമ്പിളുകളാണ് പരിശോധിച്ചത്. 15.41ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 165മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15,191പേർ സമ്പർക്കരോഗികളാണ്.
617പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 70പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 73 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 17,658പേർ രോഗമുക്തി നേടി. 422തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ ശമനം. എറണാകുളം 2572,തിരുവനന്തപുരം 1861, തൃശൂർ 1855, കോട്ടയം 1486, കോഴിക്കോട് 1379,മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂർ 646, പത്തനംതിട്ട 623,വയനാട് 502, കാസർകോട് 200എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 46,29,888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |