ദുബായ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 54 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ . ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി ആറുവിക്കറ്റ് നഷ്ത്തിൽ 165 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ നിലവിലെ ചാമ്പ്യന്മാർ 18.1 ഓവറിൽ 111ന് ആൾഔട്ടായി.ഹാട്രിക്ക് അടക്കം നാലുവിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് ബാംഗ്ളൂർ ബൗളിംഗിൽ ഹീറോയായത്. യുസ്വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റും ഗ്ളെൻ മാക്സ്വെൽ രണ്ട് വിക്കറ്റും വീഴ്ത്തി. 17-ാം ഓവറിൽഹാർദിക് പാണ്ഡ്യ,പൊള്ളാഡ്,രാഹുൽ ചഹർ എന്നിവരെയാണ് ഹർഷൽ പട്ടേൽ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയത്. നേരത്തേ ആർ.സി.ബിക്ക് വേണ്ടി വിരാട് കൊഹ്ലിയും (51)ഗ്ളെൻ മാക്സ്വെല്ലും (56) അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |